കോടഞ്ചേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉടമസ്ഥതതയിൽ കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ഇരുവഴിഞ്ഞിപ്പുഴ അരിപ്പാറയിൽ സ്ഥാപിച്ച ജലവൈദ്യുതപദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ 
 നാടിന് സമർപ്പിച്ചു.

 വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.  മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, പി എ മുഹമ്മദ്‌റിയാസ്, ലിന്റോ ജോസഫ് എംഎല്‍എ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂര്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, ചെമ്പകശ്ശേരില്‍, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയികുന്നപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

 രാഹുല്‍ഗാന്ധി എംപിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. സിയാല്‍ എംഡി എസ് സുഹാസ് സ്വാഗതവും എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ജോസ് തോമസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post