തിരുവമ്പാടി:
12-ാമത് കേളുവേട്ടൻ സ്മാരക അക്ഷരോൽസവം ബാലസംഘം തിരുവമ്പാടി മേഖലാ കമ്മറ്റി ആഭിമുഖ്യത്തിൽ നടന്നു.
ചുമർ ചിത്രകലയിൽ ലളിത കലാ അക്കാദമി അവാർഡ് ജേതാവ് കെ.ആർ. ബാബു പരിപാടി ഉൽഘാടനം ചെയ്തു.
ബാലസംഘം തിരുവമ്പാടി മേഖലാ സെക്രട്ടറി ആർദ്ര മാഞ്ചാലിൽ സ്വാഗതം ആശംസിച്ചു.
മേഖല പ്രസിഡണ്ട് അർജുൻ ഷൈജൻ അദ്ധ്യക്ഷനായിരുന്നു. പ്രേമരാജൻ മാസ്റ്റർ, ഷീജ ടീച്ചർ, ആതിര ടീച്ചർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്വിസ് മൽസരം നടന്നു.
ബാലസംഘം ഏരിയാ കൺവീനർ ഗിരീഷ് മാസ്റ്റർ,
മേഖലാ കൺവീനർ
ഇ ജനാർദ്ദനൻ, ജോ. കൺവീനർ കെ സി സെയ്തുമുഹമ്മദ്, ജിബിൻ, സലിം, അഷ്റഫ്, സുബ്രമണ്യൻ, അബ്ദുൾ സലാം, സി.സ്മിത, അഖിലേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ടി ടി സദാനന്ദൻ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.
Post a Comment