തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വാഴ കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി 20000 വാഴ കന്നുകളും ജൈവവളവും വിതരണം ചെയ്യുന്ന പദ്ധതി ഉദ്‌ഘാടനം നടത്തി. കൃഷിഭവനിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ വിതരണോദ്ഘാടനം നടത്തി. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ , മുഹമ്മദലി കെ.എം, ബിന്ദു ജോൺസൻ, രാജു അമ്പലത്തിങ്കൽ, കൃഷി ഓഫീസർ രാജശ്രീ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

أحدث أقدم