തിരുവമ്പാടി: പുല്ലൂരാംപാറ ഇരുവഴിഞ്ഞിപ്പുഴയുടെ ഓളപരപ്പിൽ ആവേശകരമായ അരങ്ങേറിയ പ്രഥമ വൈറ്റ് വാട്ടർ കയാക്കിങ്ങ്  ചാമ്പ്യൻഷിപ്പ് 2021 കോഴിക്കോട് ജില്ല ഓവറോൾ കിരീടം നേടി. 

 പാക്കെട്ടുകൾക്ക് മുകളിലൂടെ പതഞ്ഞൊഴുകുന്ന ജലത്തിൽ അതിശ്രീ ഘം തുഴയെറിഞ്ഞ് 96 പോയൻ്റുകൾ നേടിയാണ് കോഴിക്കോട് ജില്ല ചാമ്പ്യൻപട്ടം ചൂടിയത്.

ഇതോടെ ഭോപാലിൽ അടുത്ത ജനവരിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്തിനുള്ള ഇടം നേടിയത്.30 പോയൻറുകൾ നേടി.  എറണാകുളം ജില്ല രണ്ടാം സ്ഥാനം നേടിയത് .അതേസമയം, രണ്ട് സ്വർണ്ണവും ഒരു വെള്ളിയും നേടി ആശ്വാസത്തിൻ്റെ ആഹ്ലാദവുമായി  ആലപ്പുഴ 23 പോയിന്റ് നേടി മൂന്നാം സ്ഥാനംകരസ്ഥമാക്കിയത്.കാസർക്കോട് വയനാട് എന്നി ജില്ലകളിൽ നിന്നൊഴികെ.12 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്.ഇതോടെ മലയോര മേഖലകളിൽ ജല ടൂറിസത്തിന് സാധ്യതകൾക്ക് കൂടുതൽകരുത്ത്പകർന്നിരിക്കയാണ്. 

മത്സര സ്ഥലങ്ങൾ ഇപ്രകാരമാണ് സ്ലാലം വിഭാഗത്തിൽ 23 വയസ്സിന് മുകളിൽ  വ്യക്തിഗത ചാമ്പ്യൻമാർ. പുരുഷവിഭാഗത്തിൽ 25 പോയിൻ്റുകളിൽ സ്വർണ്ണ മെഡൽ നേടി    കോഴിക്കോട് നിന്നുള്ള നിസ്തൂൽ ജോസ് ഒന്നാം സ്ഥാനവും, അതേസമയം വനിത വിഭാഗത്തിൽ 20 പോയിൻ്റിൽ ഗോൾഡ് മെഡലുമായി കോഴിക്കോട്ടെ രശ്മി രമേശ് ഒന്നാം സ്ഥാനം നേടി. 23 വയസ്സിന് താഴെയുള്ള പുരുഷവിഭാഗത്തിൽ 23 പോയൻ്റുകളുമായി ഗോൾഡ് മെഡലുമായി കോഴിക്കോട് നിഖിൽദാസ് ഒന്നാം സ്ഥാനവും, വനിത വിഭാഗത്തിൽ 10 പോയൻ്റുകൾ നേടിയ ആലപ്പുഴ സ്വദേശിനി കാർത്തികക്കാണ് ഒന്നാം സ്ഥാനം.
കോടഞ്ചേരി കെ.എച്ച് ക്ലബ്ബിൽ വെച്ച് സമ്മാനദാന ചടങ്ങ് നടന്നു . 
സ്റ്റേറ്റ് സ്ലാലം ചെയർമാൻ ഹംസ രാജ്‌ കോഴിക്കോട് ജില്ലാ ടീമിന് കിരീടം സമ്മാനിച്ചു.
 ചടങ്ങിൽ തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ്ങ് അകാദമി പ്രസിഡണ്ട്   പോൾസൺ അറയ്ക്കൽ, സി. ജെ ടെന്നിസൺ, ബെനിറ്റോ ചാക്കോ  എന്നിവർ സംബന്ധിച്ചു.

Post a Comment

أحدث أقدم