2021-22 വര്‍ഷത്തെ അഖിലേന്ത്യാ സിവില്‍ സര്‍വീസസ് ടൂര്‍ണെന്റില്‍ കേരള ടീമുകളെ പങ്കെടുപ്പിക്കുന്നതിനായി സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് 21, 22. 23 തീയതികളില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തും. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, പവര്‍ലിഫ്റ്റിംഗ്, ബാഡ്മിന്റണ്‍, വെയിറ്റ്ലിഫ്റ്റിംഗ്, ബെസ്റ്റ്ഫിസിക്, ക്രിക്കറ്റ്, ലാണ്‍ ടെന്നീസ്, ടേബിള്‍ ടെന്നീസ്, ചെസ്, കബഡി, റസ്ലിംഗ് എന്നീ കായിക ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെള്ളായണി കാര്‍ഷിക കോളേജ്, യൂണിവേഴ്സിറ്റി സ്റ്റേഡിയം, കുമാരപുരം ടെന്നീസ് അക്കാഡമി, വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.

Post a Comment