താമരശ്ശേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് തുവ്വക്കുന്ന്  എസ് സി കോളനിയിൽ നിർമ്മിക്കുന്ന വനിതാ കോമൺഫെസിലിറ്റേഷൻ സെൻ്ററിൻ്റെ പ്രവർത്തി ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെ ടി അബുറഹിമാൻ മാസ്റ്റർ നിർവ്വഹിച്ചു.

വാർഡ് മെമ്പർ ഫസീല ഹബീബ് അധ്യക്ഷം വഹിച്ചു. 
വൈസ് പ്രസിഡൻ്റ് ഖദീജാ സത്താർ,സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻമാരായ എ അരവിന്ദൻ, എം.ടി അയ്യൂബ് ഖാൻ ,മഞ്ചിത കുറ്റ്യാക്കിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഏ കെ കൗസർ, പി.പി ഹാഫിസുറഹ്മാൻ, ഹബീബ് റഹ്മാൻ   (വാർഡ് വികസന കൺവീനർ) രാജേഷ്  കോട്ടക്കുന്ന് ,ബാബു എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Post a Comment

Previous Post Next Post