കോടഞ്ചേരി:
തിരുവാമ്പാടി എം എൽ എ ലിന്റോ ജോസഫ് കോടഞ്ചേരി പോലീസ് സ്റ്റേഷനും ക്വാർട്ടേഴ്സും സന്ദർശിച്ചു.
കാലപ്പഴക്കം ചെന്ന പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ അസൗകര്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുകയും, പോലീസുകാരുടെ വിഷമതകൾ നേരിട്ട് ചോദിച്ചറിയുകയും ചെയ്തു.
പുതിയ പോലീസ് സ്റ്റേഷൻ പണിയുന്നതിനാവിശ്യമായ എല്ലാ സഹായവും വാഗ്ദാനം നല്കുകയും ചെയ്തു.
എസ് ഐ അഭിലാഷ്, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ മുഹമ്മദ് ബഷീർ, സീനിയർ സിപിഒ മാരായ ജെസി മാത്യു, ഷിഹാസ് ,ജിനേഷ് കുര്യൻ,
ഡിനോയ് മാത്യു ജസ്റ്റിൻ ജോസ് ,എന്നിവർ ചേർന്ന് എംഎൽഎ യെ സ്വീകരിച്ചു.
സിപിഎം കോടഞ്ചേരി ലോക്കൽ സെക്രട്ടറി ഷിജി ആൻറണി,തിരുവമ്പാടി ഏരിയ കമ്മിറ്റി മെമ്പർ കെ പി ചാക്കോച്ചൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Post a Comment