മുക്കം നഗരസഭയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള പുരസ്കാരം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നിയിൽ നിന്നും വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി
ഓമശ്ശേരി :
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് നടപ്പിലാക്കിയ വിദ്യാർഥി ഹരിതസേന സ്കോളർഷിപ്പ് - ഇക്കോസെൻസ് പദ്ധതിയിൽ മുക്കം നഗരസഭയിലെ ഏറ്റവും മികച്ച സ്കൂളായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ആദരിക്കപ്പെട്ടു.
മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ശുചിത്വ പഠനോത്സവത്തിവെച്ച്
നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ പി ചാന്ദ്നിയിൽ നിന്നും വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിലെ വിദ്യാർഥികളായ ജോഷ്വ ജോബിഷ് ഹന്ന നസ്റിൻ ,ലമീസ് യൂസുഫ് അധ്യാപകരായ സനില സാമുവേൽ, എബി തോമസ് എന്നിവർ ചേർന്ന് അംഗീകാരം ഏറ്റുവാങ്ങി.
മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് വിദ്യാർഥി ഹരിതസേന സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.
വിദ്യാർഥികളിൽ പ്രകൃതി സ്നേഹവും പരിസ്ഥിതി അവബോധവും സൃഷ്ടിക്കുന്നതിനായി ഒട്ടേറെ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കിയ വിദ്യാലയമാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ.
വിദ്യാലയ അങ്കണത്തിൽ ജൈവ വൈവിധ്യപാർക്കും വിദ്യാവനവും മുള ഉദ്യാനവും ഫലവൃക്ഷത്തോട്ടവും ഔഷധോദ്യാനവും മുളത്തൈകൾ കൊണ്ടുള്ള ജൈവവേലിയും വിപുലമായ ജൈവ കൃഷിയുമൊക്കെ വേനപ്പാറ യു പി സ്കൂളിൻ്റെ മികവുകളാണ്.


Post a Comment