തിരുവമ്പാടി:
തിരുവമ്പാടി അങ്ങാടിയിലെ വെള്ളക്കെട്ടുകൾക്ക് കാരണമായ ഓവുചാലുകൾ അടിയന്തരമായി വ്യത്തിയാക്കാനും ഓവുചാലുകളിലെ മാലിന്യങ്ങൾ വ്യത്തിയാക്കി വെള്ളം ഒഴുകി പോകുന്ന രൂപത്തിലാക്കണമെന്നും സി ഐ ടി യു ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ തിരുവമ്പാടി സെക്ഷൻ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.
സമ്മേളനം ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി എ എസ് രാജു ഉദ്ഘാടനം ചെയ്തു.
സിഐടിയു കോഡിനേഷൻ കൺവീനർ കെ എസ് സുനിൽ ഖാൻ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി വി രതീഷ് കുമാർ, യൂണിയൻ ഏരിയ കമ്മറ്റി അംഗങ്ങളായ ജസ്റ്റിൻ തോമസ്, പ്രഭാകരൻ, ബഷീർ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു.
അഷറഫ് കമ്മിയിൽ സ്വാഗതം ആശംസിച്ച് ആരംഭിച്ച സമ്മേളനത്തിൽ ബഷീർ ചക്കരതൊടി അദ്ധ്യക്ഷതവഹിച്ചു.
സെക്ഷൻ കമ്മറ്റികൺവീനറായി അഷ്റഫ് കമ്മിയെ തെരഞ്ഞെടുത്തു.
ഡിസംബർ 19 ന് നടക്കുന്ന ഏരിയ സമ്മേളനം വിജയിപ്പിക്കാൻ മുഴുവൻ സഖാക്കളോടും ആഹ്വാനം ചെയ്യുകയും ചെയ്തു.
إرسال تعليق