കോടഞ്ചേരി:
സി പി ഐ എം തിരുവമ്പാടി ഏരിയാ സമ്മേളനം തുടങ്ങി. കോടഞ്ചേരി ജോസ് വർഗീസ് നഗറിൽ ഏരിയാ കമ്മറ്റി അംഗം വി.കെ പീതാംബരൻ പതാക
ഉയർത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്.
സംസ്ഥാന കമ്മറ്റി അംഗം എ പ്രദീപ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജോണി ഇടശ്ശേരി രക്തസാക്ഷി പ്രമേയവും വി കെ വിനോദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു .

വിവിധ സബ്കമ്മറ്റി കളെയും തെരഞ്ഞെടുത്തു.ജോളി ജോസഫ്, ജലീൽ കൂടരഞ്ഞി, പുഷ്പ സുരേന്ദ്രൻ, എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. 

ഏരിയാ സെക്രട്ടറി ടി വിശ്വനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 
സ്വാഗത സംഘം കൺവീനർ കെ പി ചാക്കോച്ചൻ സ്വാഗതം പറഞ്ഞു.

  ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോർജ് എം തോമസ്, കെ കുഞ്ഞമ്മദ്, ,ജില്ലാ കമ്മറ്റി അംഗങ്ങളായ ഇ രമേശ് ബാബു, പി കെ പ്രേംനാഥ്എന്നിവർ പങ്കെടുക്കുന്നു.റിപ്പോർട്ടിൻ മേലുള്ള ഗ്രൂപ്പ്, പൊതുചർച്ചകൾ പൂർത്തിയായി. 

15 ലോക്കൽ സമ്മേളനങ്ങൾ തെരഞ്ഞെടുത്ത 140 പേരടക്കം 165
പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 

     സമ്മേളനം വ്യാഴാഴ്ച വൈകിട്ട് സമാപിക്കും. വൈകിട്ട് നാലിന് സമാപന പൊതു സമ്മേളനം "പുന്ന കൊമ്പിൽ വർഗീസ് നഗറി "ൽ പി ബി അംഗം കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന - ജില്ലാ നേതാക്കൾ സംസാരിക്കും.

Post a Comment

Previous Post Next Post