കോടഞ്ചേരി:
കണ്ണോത്ത് സെന്റ് മേരീസ് പള്ളിവികാരി ഫാ: ഡോമിനിക് തൂങ്കുഴിയുടെ പൗരോഹിത്യ രജതജൂബിലിയുടെ ഭാഗമായി കണ്ണോത്ത് സെൻ മേരീസ് പള്ളിയിൽ
താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയുടെ സമൂഹബലിക്ക് ശേഷം ഇടവക വികാരി ഫാ: ഡോമിനിക് തൂങ്കുഴിയെ ആദരിച്ചു.
ആദരിക്കൽ ചടങ്ങിൽ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റെക്ടർ തോമസ് നാഗപറമ്പിൽ, രൂപത ചാൻസിലർ ഫാ: ബെന്നി മുണ്ടനാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി ബാബു ചേണാൽ, ജോസ് മുട്ടത്തുപറമ്പിൽ, മാത്യു വടക്കേൽ എന്നിവർ സംസാരിച്ചു.
إرسال تعليق