പുതുപ്പാടി: ഈങ്ങാപ്പുഴ എം.ജി.എം.ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ 2021-22 വർഷത്തെ പ്രവർത്തനോദ്ഘാടനം എം. ജി.എം സ്കൂളിൽ നടന്ന
ചടങ്ങിൽ സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ സെക്രട്ടറി വി.റ്റി.ഫിലിപ്പ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് റവ.ഫാ ജോസഫ് പി വർഗീസ് അധ്യക്ഷ്യം വഹിച്ചു.
സ്നേഹഭവനം നിർമ്മാണത്തിന് വേണ്ടി സ്വരൂപിച്ച ഫണ്ട് പ്രിൻസിപ്പാൾ അലക്സ് മാത്യു ജില്ലക്ക് കൈമാറി.
ടോക്കൺ ഫ്ലാഗ് വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ റെനി വർഗീസ് നിർവ്വഹിച്ചു.
ആശംസകൾ അർപ്പിച്ചു കൊണ്ട് എബി തോമസ്, മറിയം ഫീലിപ്പോസ്, ബി നില ബേബി, കുമാരി ആർദ്ര എസ് സൂസൻ, മാസ്റ്റർ അക്ഷയ് തോമസ് എന്നിവർ സംസാരിച്ചു.
إرسال تعليق