മുക്കം: രാവിലെ പതിനൊന്നു മണി മുതൽ പാതിരാത്രി രണ്ടു മണിവരെ തുടർച്ചയായി പന്ത്രണ്ടു ടീമുകളുടെ പോരാട്ടം. ഒപ്പം ആയിരത്തിലധികം കാണികളുടെ അണ മുറിയാത്ത ആരവം.

 വോളിബോൾ പ്രേമികളുടെ മനസ്സ് നിറച്ചുകൊണ്ടാണ് മുത്തേരി സ്പോർട്സ് അക്കാദമി കഴിഞ്ഞദിവസം സംഘടിപ്പിച്ച പ്രാദേശിക വോളിബോൾ ടൂർണ്ണമെന്റിനു സമാപനം കുറിച്ചത്.

മുത്തേരി MSA ഫ്ലഡ്ലിറ്റ് വോളി ഗ്രൗണ്ടിൽ നടന്ന ടൂർണ്ണമെന്റ് മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. 
നഗരസഭ കൗൺസിലർമാരായ എം ടി വേണുഗോപാലൻ മാസ്റ്റർ, അനിത കുമാരി, ജോഷില, അശ്വതി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വോളി പ്രേമികൾ ഒഴുകിയെത്തുകയായിരുന്നു.

 ഗാലറി ഇല്ലാതെ തന്നെ എല്ലാവർക്കും കളി കാണാൻ കഴിയുന്ന MSA ഗ്രൗണ്ടിനു ചുറ്റും വൈകുന്നേരമായപ്പോഴേക്കും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. 

അവരുടെ ആവേശത്തെ തൃപ്തിപ്പെടുത്തുന്നതായിരുന്നു ഓരോ മത്സരവും. കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ഫൈനൽ പോരാട്ടത്തിൽ അവസാന പോയന്റുകളിൽ വരെ ഒപ്പത്തിനൊപ്പം നിന്ന ശേഷം രണ്ടു പോയന്റ് വ്യത്യാസത്തിൽ സഹായി സ്നേഹ മതിൽ പൂളപ്പൊയിലിനെ തോൽപ്പിച്ച് ഇന്ത്യൻ ആർമി താരങ്ങൾ അണി നിരന്ന ശ്രീശക്തി മുത്തേരി കപ്പ് നേടി. 

മികച്ച കളിക്കാരനായി സഹായി സ്നേഹമതിൽ പൂളപ്പൊയിലിന്റെ ഷോബിനും, മികച്ചകൗണ്ടർ അറ്റാക്കറായി എം എസ് എ യുടെ നവനീതും, മികച്ച സെറ്ററായി ശ്രീശക്തി മുത്തേരിയുടെ ലാൽ സുജനും തിരഞ്ഞെടുക്കപ്പെട്ടു.

മുക്കം നഗരസഭ മുൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പ്രശോഭ് കുമാർ പെരുമ്പടപ്പിൽ സമ്മാനദാനം നിർവഹിച്ചു.

മുത്തേരി സ്പോർട്സ് അക്കാദമി മെമ്പർമാരായ ജയരാജൻ പി കെ, ജയൻ മുത്തേരി, ദിൽജിത്, സുകു, ഷിജു താറോലക്കര, രാജീവ്, ഭാസ്കരൻ, സബിൻ,പദ്മരാജൻ തുടങ്ങിയവർ ടൂർണ്ണമെന്റിനു നേതൃത്വം നൽകി.

Post a Comment

أحدث أقدم