ഓമശ്ശേരി:പഞ്ചായത്തിൽ തരിശായി കിടക്കുന്ന വയലുകളിൽ നെൽ കൃഷി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓമശ്ശേരി പഞ്ചായത്ത്‌ ഭരണ സമിതിയുടേയും കൃഷിഭവന്റേയും നേതൃത്വത്തിൽ 'സുഭിക്ഷ കേരളം'തരിശ്‌ നെൽ കൃഷി പദ്ധതിക്ക്‌ തുടക്കമായി.തരിശായിക്കിടന്ന രണ്ടാം വാർഡിലെ മാനാം കുന്ന് മരുതോറപ്പാടത്തെ അഞ്ച്‌ ഏക്കറോളം സ്ഥലത്ത് നെൽ കൃഷിക്ക്‌ ജന പ്രതിനിധികളും കർഷകരും ഉദ്യോഗസ്ഥരും ചേർന്ന് വിത്തിട്ടാണ്‌ പദ്ധതിയുടെ തുടക്കം കുറിച്ചത്‌.

വൈശാഖ്,നവര തുടങ്ങിയ വിത്തിനങ്ങൾ ഉപയോഗിച്ചാണ്‌ തരിശു നെൽ കൃഷി നടത്തുന്നത്‌.മികച്ച കർഷകനും കൂടത്തായി സെന്റ്‌ മേരീസ്‌ ഹൈസ്കൂളിലെ അധ്യാപകനും കമ്മ്യൂണിറ്റി പോലീസ്‌ ഓഫീസറുമായ റെജി ജെ.കരോട്ടും സ്കൂളിലെ സ്റ്റുഡൻസ്‌ പോലീസ്‌ കേഡറ്റുമാണ്‌ പഞ്ചായത്തിന്റേയും കൃഷി ഭവന്റേയും സഹായത്തോടെ തരിശു പാടത്ത്‌ നെല്ലും പച്ചക്കറികളും കൃഷി ചെയ്യുന്നത്‌.


പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ വിത്തിട്ട്‌ പദ്ധതിയുടെ ഉൽഘാടനം നിർവ്വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ എം.എം രാധാമണി അദ്ധ്യക്ഷയായി.വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി സുഹറ,വാർഡ്‌ മെമ്പർ കെ.കരുണാകരൻ മാസ്റ്റർ,പഞ്ചായത്തംഗങ്ങളായ എം.ഷീജ,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,സീനത്ത്‌ തട്ടാഞ്ചേരി,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലേഖ,കൃഷി ഓഫീസർ പി.പി രാജി,കർഷകൻ റെജി ജെ.കരോട്ട്‌,കൃഷി അസിസ്റ്റന്റുമാരായ കെ.എസ്‌.നളിനി,വിനോദ്‌ പോൾ,രാഗിത കിരൺ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم