മുക്കം: വൈജ്ഞാനിക പ്രശ്നമെന്നതിലുപരി 
ഹദീസ് നിഷേധവും സർവ്വ വേദ സത്യവാദവും   മുഹമ്മദ് നബിയുടെ സഹാബികളുടെയും അവരുടെ പിന്തുടർച്ചക്കാരുടെയും വിശ്വാസ്യതയാണ്  തകർക്കാൻ ശ്രമിക്കുന്നത്. 
ഇത് വഴി
 യുക്തിവാദത്തിലേക്ക് വഴി തുറക്കാനള്ള ഗൂഢതന്ത്രത്തിന്റെ  ഭാഗമാണതെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാ അംഗം കെ എ യൂസുഫ് ഉമരി അഭിപ്രായപ്പെട്ടു. 

ഇസ്‌ലാം ആശയ സംവാദത്തിൻ്റെ സൗഹൃദ നാളുകൾ എന്ന തലക്കെട്ടിൽ സംസ്ഥാന തലത്തിൽ നടന്നുവരുന്ന കാമ്പയിനിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലാ സമിതി ചെറുവാടിയിൽ സംഘടിപ്പിച്ച സംവാദ സദസ്സ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 ഖുർആൻ, ഹദീസ്, സർവ വേദ സത്യവാദം എന്ന തലക്കെട്ടിൽ നടന്ന സംവാദത്തിൽ ഇത്തിഹാദുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷൻ കെ ഇല്യാസ് മൗലവി, പ്രമുഖ പണ്ഡിതൻ ഇ എൻ ഇബ്രാഹിം മൗലവി എന്നിവർ വിഷയാവതരണം നടത്തി. 

 കെ എ യുസുഫ് ഉമരി, ഇല്യാസ് മൗലവി, ഇ എൻ ഇബ്രാഹിം മൗലവി, താജുദ്ദീൻ മദീനി എന്നിവർ സദസ്യരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

 ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ടി ശാക്കിർ അധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി എം സി സുബ്ഹാൻ ബാബു സ്വാഗതവും കൊടിയത്തൂർ ഏരിയാ പ്രസിഡൻ്റ് ഇ എൻ അബ്ദുറസാഖ് നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post