ചേന്ദമംഗല്ലൂർ: ജി.എം.യു.പി സ്കൂൾ അലിഫ് അറബിക് ക്ലബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് ദിനാഘോഷ പരിപാടികൾ ‘ലുലു’21’ന് ഇന്നലെ (15-12-21) തുടക്കമായി. ആദ്യദിന പരിപാടികൾ ത്രിവേണി ടീച്ചർ ഉദഘാടനം ചെയ്തു.
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന അറബിക് എക്സിബിഷൻ, കാലിഗ്രാഫി പ്രദർശനവും ശില്പശാലയും എന്നിവക്കും ഇന്നലെ തുടക്കമായി.
മജീദ് പുളിക്കൽ, സുജിത് മാസ്റ്റർ, സാജിദ് മാസ്റ്റർ, സറീന ടീച്ചർ, സാബിറ ടീച്ചർ, മുനീർ ചേന്ദമംഗല്ലൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇന്ന്(16-12-21) രാവിലെ 11:30ന് നടക്കുന്ന പൊതു ചടങ്ങിൽ മുക്കം ഉപജില്ല എ.ഇ.ഒ ഓംകാരനാഥൻ മുഖ്യാതിഥിയായിരിക്കും. ചടങ്ങ് ഡോ.വി അബ്ദുൽജലീൽ ഉദ്ഘാടനം ചെയ്യും.
പ്രദർശനങ്ങളും ശില്പശാലയും നാളെ (16-12-21) സമാപിക്കും. രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഇന്ന് ഉച്ചക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ചു വരെ പ്രദർശനം കാണാൻ സൗകര്യമൊരുക്കുന്നുണ്ട്.
Post a Comment