തേക്കുംകുറ്റി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് തേക്കുംകുറ്റി ഫാത്തിമ മാതാ എൽ പി സ്കൂളിൽ നടത്തിയ സമൂഹ ചിത്രരചനയും പ്രദർശനവും ശ്രദ്ധേയമായി.ഗ്രാമപഞ്ചായത്തംഗം കെ .കെ നൗഷാദ് ഉദ്ഘാടനം ചെയ്തു.
നമ്മുടെ സ്വാതന്ത്ര്യവും അധിനിവേശത്തിനെതിരെയുള്ള മുന്നേറ്റവും എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രകാരനായ ഷാനാവാസ് മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ,പൂർവ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ഹെഡ്മിസ്ട്രസ് റൂബി തോമസ്, സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ സി.ബിനു ഫിലിപ്പ്, സ്റ്റാഫ് സെക്രട്ടറി സിയ ഉൾ ഹഖ് തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق