ഓമശ്ശേരി:അമ്പലക്കണ്ടി ടൗൺ എസ്.കെ.എസ്.എസ്.എഫിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ-സാംസ്കാരിക വിഭാഗമായ വിൻ പോയിന്റ് അക്കാദമി വിവിധ പരിപാടികളോടെ ദശവാർഷികമാഘോഷിക്കുന്നു.വിദ്യാഭ്യാസ-സാംസ്കാരിക-തൊഴിൽ-ബിസിനസ് മേഖലകളുമായി ബന്ധപ്പെട്ട പഞ്ച ദിന പദ്ധതികളാണ് പത്താം വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്നത്.
പത്താം വാർഷികാഘോഷവും പ്രതിഭാ സംഗമവും ഡിസംബർ അഞ്ചിന്(ഞായർ) ഉച്ച തിരിഞ്ഞ് 2.30 ന് അമ്പലക്കണ്ടി താജുദ്ദീൻ ഹയർ സെക്കണ്ടറി മദ്‌റസയിൽ ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്യും.മത-രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
ഇതു സംബന്ധമായി ചേർന്ന വിൻ പോയിന്റ് അക്കാദമി എക്സിക്യൂട്ടീവ് യോഗം പരിപാടികൾക്ക് അന്തിമരൂപം നൽകി.വിൻ പോയിന്റ് ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
'സമസ്ത'തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് കെ.ഹുസൈൻ ബാഖവി ഉൽഘാടനം ചെയ്തു.
ഡയറക്ടർ ഡോ:ടി.അലി ഹുസൈൻ വാഫി പദ്ധതി വിശദീകരിച്ചു.മുഖ്യ രക്ഷാധികാരി അബു മൗലവി അമ്പലക്കണ്ടി,വി.സി.ഇബ്രാഹീം,ടി.പി.ജുബൈർ ഹുദവി,നജീൽ നെരോത്ത് എന്നിവർ സംസാരിച്ചു.കോ-ഓർഡിനേറ്റർ യു.അബ്ദുൽ ഹസീബ് സ്വാഗതവും വൈ:ചെയർമാൻ ഡോ:കെ.സൈനുദ്ദീൻ നന്ദിയും പറഞ്ഞു.
إرسال تعليق