തിരുവമ്പാടി: 
അറുപത്തി അഞ്ചാമത്  ജൂനിയർ, സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്  മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ആരംഭിച്ചു.

 390 പോയിന്റ് നേടി പുല്ലൂരാംപാറ  മലബാർ സ്പോർട്സ് അക്കാദമി പതിനെട്ടാം തവണയും ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നിലനിർത്തി. 
210 പോയിന്റ് നേടിയ നീലേശ്വരം  സ്പോർട്സ് അക്കാദമിയാണ്  രണ്ടാം സ്ഥാനത്ത്.  
സായ് സെന്റർ കോഴിക്കോട് മൂന്നാം സ്ഥാനത്തും എത്തി. 

പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ടീം അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

 പരിമിതമായ സൗകര്യങ്ങളിൽ നിന്നും പ്രതികൂല കാലാവസ്ഥയിലും പടപൊരുതി ഉയർന്നു വന്ന മലബാർ സ്പോർട്സ് അക്കാദമി കഴിവുറ്റ നിരവധി സ്പോർട്സ് താരങ്ങളെ കൈപിടിച്ചുയർത്തി നാടിന് തന്നെ അഭിമാനമാവുകയാണ്.

 ടീം കോച്ച് ടോമി ചെറിയാന്റെയും മറ്റ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമമാണ് ഈ തിളങ്ങുന്ന നേട്ടം കൈവരിക്കാൻ കാരണമായത്.

Post a Comment

أحدث أقدم