തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ മേലേ പൊന്നാങ്കയം ആദിവാസി കോളനിയിൽ സമഗ്ര ആരോഗ്യ സർവ്വേ ആരംഭിച്ചു.
മേലേ പൊന്നാങ്കയം അങ്കണവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘടനം ചെയ്തു.
വാർഡുമെമ്പർ കെ. ഡി. ആൻറണി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ കർമ്മ പരിപാടി അവതരിപ്പിച്ചു.
ട്രൈബൽ പ്രൊമോട്ടർ ശ്യാം കിഷോർ .സി, അങ്കണവാടി ടീച്ചർ നിഷ ജോർജ്, ജെ.എച്ച്.ഐ റസീന.വി.കെ എന്നിവർ സംസാരിച്ചു.
ജെ.എച്ച്.ഐമാരായ ഗിരീഷ് കുമാർ. കെ, ജലീൽ പി.കെ, രജിത്ത് .പി, മുഹമ്മദ് മുസ്തഫ, ജെ.പി.എച്ച്.എൻമാരായ ജസി സെബാസ്റ്റ്യൻ, ലിഷ ഗോപി , വിജിമോൾ.എം.ജി, വരദ ശ്രി എന്നിവർ സർവ്വേയ്ക്ക് നേതൃത്വം നൽകി.
Post a Comment