തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 'തൊട്ടറിവ് ' മുഖാമുഖം പരിപാടിയുടെ മൂന്നാം ദിനത്തിൽ 'പൂങ്കാവനം' അങ്കണവാടി വികസന-ക്ഷേമ മുഖാമുഖം നടത്തി.

പതിനാലാം പഞ്ചവത്സര പദ്ധതി കാലത്ത് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരുന്നതിനായി മികച്ച പദ്ധതി രൂപീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടി വർക്കർമാരും പരിപാടിയിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ സമർപ്പിച്ചു.
പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ റംല ചോലക്കൽ, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , സെക്രട്ടറി ബിബിൻ ജോസഫ് , ബീന ആറാംപുറത്ത്, രാധമണി, അപ്പു കോട്ടയിൽ, സുബൈദ ടീച്ചർ,സൽമത്ത് തുടങ്ങിയവർ സംസാരിച്ചു.

 പതിനാലാം പഞ്ചവത്സര പദ്ധതി കാലത്ത് അങ്കണവാടി മേഖലയിലെ പദ്ധതികളെ കുറിച്ച് ഐ.സി.ഡി.എസ് സൂപ്പർവൈസർ ഉദയ പി.ജോയി  സംസാരിച്ചു.

Post a Comment

أحدث أقدم