കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂൾ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് നല്ല പാഠത്തിന്റെ ആഭിമുഖ്യത്തിൽ ലിസ പെയിൻ ആൻഡ് പാലിയേറ്റീവ്, കൂമ്പാറ ഗാന്ധിഭവൻ വൃദ്ധസദനത്തിലും സ്നേഹ സമ്മാനങ്ങൾ കൈമാറി.

ക്രിസ്തുമസിനോടനുബന്ധിച്ച് കുട്ടികൾ സ്നേഹ സമ്മാനമായി കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കൾ നിത്യോപയോഗ വസ്തുക്കൾ എന്നിവ ഗാന്ധിഭവൻ ചെയർമാനും മാനേജരുമായ ശ്രീ അഗസ്റ്റിന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലൗലി ജോർജ് കൈമാറി.

കിടപ്പ് രോഗികൾക്കായുള്ള ബെഡ്ഷീറ്റുകൾ സാനിറ്റൈസർ മാസ്കുകൾ മറ്റു ഉപയോഗ പ്രദമായ വസ്തുക്കൾ എന്നിവ അടങ്ങിയ കിറ്റ് തിരുവമ്പാടി ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രസിഡന്റ് ശ്രീ കെ സി മാത്യു ഏറ്റുവാങ്ങി.

 ചടങ്ങിൽ പാലിയേറ്റീവ് അംഗങ്ങളായ ശ്രീ കെ എം ഫ്രാൻസിസ്, ജോയ് കൂനങ്കിയിൽ, ഡൊമിനിക് സാവിയോ, മേരി സാവിയോ, ബെന്നി കാരിക്കാട്ട്,. നല്ല പാഠം കോർഡിനേറ്ററായ ശ്രീമതി സ്വപ്ന മാത്യു, അധ്യാപകരായ സിസ്റ്റർ സീമ, ബീന മാത്യു, ബോബി സി കെ, ഡോണിയ, ഡെൽന, ജസ്റ്റിൻ, ജിതിൻ,പിടിഎ പ്രതിനിധി പ്രതീഷ് ഉദയൻ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم