തിരുവമ്പാടി:
തിരുവാമ്പാടി ഗ്രാമ പഞ്ചായത്ത് 16 വാർഡ് ജാഗ്രത സമിതിയുടെ നേതൃത്ത്വത്തിൽ പൊതുജനങ്ങൾക്കായി കോവിഡ- 19 സാഹചര്യത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന മാനസിക പ്രശനങ്ങളെ എങ്ങനെ നേരിടാം എന്ന വിഷയത്തിൽ പകുതി ദിന ശില്പശാല സംഘടിപ്പിച്ചു.
തമ്പലമണ്ണ സൗപർണിക ക്ലമ്പ് ഓടി സ്റ്റോറിയത്തിൽ വെച്ച് നടന്ന ശില്പശാല തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പറും, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയമാനുമായ രാമചന്ദ്രൻ കരിമ്പിൽ അദ്ധ്യക്ഷതവഹിച യോഗത്തിൽ അംഗനവാടി ടീച്ചർമാർരും വാർഡ് വികസന സമിതി അംഗമായ പ്രദീപ് പുതുപറമ്പിൽ , ക്ലബ്ബ് സ്ക്രട്ടറി സാലസ് മാത്യു എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ടോം തോമസ് ക്ലാസ്സുകൾ നയിച്ചു.
إرسال تعليق