കോടഞ്ചേരി: നെല്ലിപ്പൊയിൽ ക്ഷീരോൽപാദക   സഹകരണ സംഘത്തിൽ2021 ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 20  വരെ സംഘത്തിൽ പാൽ അളന്ന്  എല്ലാ കർഷകർക്കും ക്രിസ്മസ് പുതുവത്സര സമ്മാനമായി ഒരു ലിറ്റർ പാലിന് ഒരു രൂപ അധിക വില ഡിസംബർ 23,24 തീയതികളിൽ പാൽവില നൽകുന്നതോടൊപ്പം  നൽകുവാൻ സംഘം ഭരണസമിതി യോഗം തീരുമാനിച്ചു. 

യോഗത്തിൽ സംഘം പ്രസിഡണ്ട് വിൻസന്റ് വടക്കേ മുറിയിൽ  അധ്യക്ഷതവഹിച്ചു. സംഘം ഡയറക്ടർമാരായ ജെയിംസ് കിഴക്കുംകര, സ്കറിയാ പടിഞ്ഞാറ്റ് മുറിയിൽ, ജോസ് നീർവേലി, മോളി ഓത്തിക്കൽ, അന്നമ്മ  മലേപ്പറമ്പിൽ, റോസിലിൻ പ്ലാകൂട്ടത്തിൽ, ഗിരിജ കണിപിള്ളി, സംഘം സെക്രട്ടറി മനു തോമസ് എന്നിവർ പ്രസംഗിച്ചു.  


 

Post a Comment

أحدث أقدم