കോഴിക്കോട്:
മികച്ച  അധ്യാപകനുള്ള അവാർഡ് ലഭിച്ച കൊടിയത്തൂർ സ്വദേശി കണ്ണഞ്ചേരി അബ്ദുസ്സലാം മാസ്റ്ററെ മലബാർ സൗഹൃദ വേദി ആദരിക്കുന്നു.

അധ്യാപക ദിനത്തിൽ  കോഴിക്കോട് മേയർ ഡോ : ബീന ഫിലിപ്പിൽ നിന്നും അവാർഡ് നേടിയ ഈ അധ്യാപകനെ
ഡിസംബർ 19 ന് കോഴിക്കോട് ടൌൺ ഹാളിൽ വെച്ച് സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ചാണ് ആദരവ് അർപ്പിക്കുന്നത്.


മികച്ച അധ്യാപന പാടവം ഉൾക്കൊണ്ട്‌ വേറിട്ട അദ്ധ്യാപനം മുഖമുദ്രയാക്കിയ ഈ അദ്ധ്യാപകന് അദ്ധ്യാപക ദിനത്തിൽ വൺ ഇന്ത്യ കൈറ്റ് ടീം അവാർഡും ലഭിച്ചിരുന്നു.

ഇപ്പോൾ കീഴുപറമ്പ് ഗവണ്മെന്റ് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ആയി ജോലി ചെയ്യുന്നു.

അഡ്വജ്ഞർ ക്ലബ്ബ് ചെറുവാടിയുടെ രക്ഷാധികാരി കൂടിയാണ് ആണ് ഇദ്ദേഹം.

Post a Comment

أحدث أقدم