തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ ഭവന രഹിതരായ ഒരു കുടുംബത്തിന് സ്കൂളിന്റെ സഹപാഠിക്കൊരു വീട് പദ്ധതി പ്രകാരം നിർമിച്ചു നൽകുന്ന വീടിന്റെ നിർമാണം ആരംഭിച്ചു.
സ്കൂളിൽ അഞ്ചിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളുള്ള ഒരു കുടുംബത്തിനാണ് മാനേജ്മെന്റിന്റേയും, പി ടി എ , പൂർവ അധ്യാപക-വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വീട് നിർമിച്ചു നൽകുന്നത്.
വീടിന്റെ തറക്കല്ലിലിടൽ കർമം സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ ആലുങ്കൽ നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പിടി എ പ്രസിഡന്റ് ബിജു കുന്നത്തു പൊതിയിൽ സഹപാഠിക്കൊരു വീട് പദ്ധതി കമ്മിറ്റി ഭാരവാഹികളായ സി ജെ വർഗീസ്, പൗളിൻ മാത്യു , ആലിസ് വി തോമസ്, എബി ദേവസ്യ, ജെസ്റ്റിൻ പോൾ , വി സി ജോബിൻ എന്നിവരും രക്ഷിതാക്കളും വിദ്യാർഥികളും പങ്കെടുത്തു.
Post a Comment