താമരശ്ശേരി: എനർജി മാനേജ്മെന്റ് സെന്റർ കേരളയുടെയും സി ഇ ഡിയുടെയും നേതൃത്വത്തിൽ നടത്തിവരുന്ന ഊർജ്ജ സംരക്ഷണ ബോധവൽക്കരണ റാലിയും ഒപ്പു ലേഖനവും പ്രതിജ്ഞയും.
മാസിന്റെ നേതൃത്വത്തിൽ കൊടുവള്ളി നിയോജകമണ്ഡലത്തിൽ നടത്തി.
ബ്ലോക്ക് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു.
ശ്രേയ ഡയറക്ടർ ഫാദർ ജേക്കബ് ചുണ്ടക്കാട് അദ്ധ്യക്ഷവഹിച്ചു, ജില്ലാ മെമ്പർ അംബിക മംഗലത്ത് പ്രതിജ്ഞാ വാചകം ചൊല്ലി. പ്രോഗ്രാം ഓഫീസർ ലിസി റെജി,
താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ സത്താർ പതാക കൈമാറി.
എം സുൽഫിക്കർ, ഷിബു തോമസ്, ഗ്രേസി കുട്ടി വർഗീസ് എന്നിവർ സംസാരിച്ചു.
ഊർജ്ജം സംരക്ഷിക്കൂ വരുന്ന തലമുറയ്ക്കായി കാത്തുനിൽക്കും എന്ന സന്ദേശവുമായി താമരശ്ശേരി ടൗണിലൂടെ കടന്നുപോയ റാലിക്ക് ജോസഫ് കുറൂർ, രാജു പള്ളിക്കാട്ടിൽ, ഓമന സണ്ണി, ഇന്ദിര ദിവാകരൻ, ജെസി രാജു, എന്നിവർ നേതൃത്വം നൽകി. എം സി ഒബ്സർവർ നീതു ചന്ദ്രൻ റാലി വിലയിരുത്തി സംസാരിച്ചു.
Post a Comment