ഓമശ്ശേരി:പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂക്കോയ തങ്ങൾ ഹോസ്പിസ്(പി.ടി.എച്ച്) പാലിയേറ്റീവ് കെയറിന്റെ പരിശീലനം ലഭിച്ച പഞ്ചായത്തിൽ നിന്നുള്ള വോളണ്ടിയർമാരുടെ സംഗമം ഓമശ്ശേരി ഇസ്‌ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ ഡോ:അമീറലി ഉൽഘാടനം ചെയ്തു.പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.കെ.അബ്ദുല്ലക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.
പി.പി.അഹമ്മദ് കുട്ടി മാസ്റ്റർ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ വി.കെ.ഇമ്പിച്ചി മോയി,പി.പി.കുഞ്ഞമ്മദ്,ടി.എൻ.അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു.ലോ ഫോർ ടൈൽസ് വേൾഡ് സ്പോൺസർ ചെയ്ത വളണ്ടിയർമാർക്കുള്ള ഉപഹാരം സ്ഥാപന എം.ഡി.അബ്ദുൽ മജീദ് കൊളത്തക്കര കൈമാറി.പി.ടി.എച്ച്.പഞ്ചായത്ത് കോ-ഓർഡിനേറ്റർ സജാഹ് കൊളത്തക്കര പദ്ധതികൾ വിശദീകരിച്ചു.
വിവിധ വാർഡുകളിലെ നിലവിലെ അവസ്ഥയും സേവനങ്ങളുടെ ആവശ്യകതയും വാർഡ് തല പ്രതിനിധികൾ വിശദീകരിച്ചു.പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് (പാലിയേറ്റീവ് ഇൻ ചാർജ്ജ്) പി.വി.സ്വാദിഖ് സ്വാഗതവും ജന:സെക്രട്ടറി റസാഖ് മാസ്റ്റർ തടത്തിമ്മൽ നന്ദിയും പറഞ്ഞു.
പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ സ്മരണാര്‍ത്ഥം മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെയും സി.എച്ച്.സെന്ററിന്റെയും നേതൃത്വത്തില്‍ കിടപ്പിലായ രോഗികളെ പരിചരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പാലിയേറ്റിവ് കെയര്‍ സേവനങ്ങളാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 58 വോളണ്ടിയർമാരാണ് സേവന രംഗത്ത് കർമ്മസജ്ജരായത്.ജനുവരി മുതൽ വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഉദ്ദേശിക്കുന്നത്.വോളണ്ടിയർമാർക്കുള്ള പരിശീലനങ്ങളും തുടർ പ്രവർത്തനങ്ങളും ഡിസംബർ അവസാനത്തോടെ പൂർത്തീകരിക്കും.
Post a Comment