കണ്ണൂർ: എം എസ് എം ഐ തലശേരി സാൻജോസ് പ്രോവിൻസ് അംഗമായ സിസ്റ്റർ മെലാനി മുണ്ടാട്ടിൽ (ആനീസ്, 75) നിര്യാതയായി.
തൊടുപുഴ കല്ലൂർക്കാട് മുണ്ടാട്ടിൽ പരേതരായ മത്തായി ഏലി ദമ്പതികളുടെ മകളാണ്.
തലശ്ശേരി, നിലമ്പൂർ, ചന്ദനക്കാംപാറ, മേരിപുരം, കുളത്തുവയൽ, കുമ്പാറ, പെരുവണ്ണാമൂഴി, കുണ്ടുതോട്, നിരവിൽപുഴ, വലവൂർ, കുന്തലാടി, കൂത്തുപറമ്പ്, രണ്ടാംകടവ് തുടങ്ങിയ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിലവിൽ ചന്ദനക്കാംപാറ കോൺവന്റിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
രാവിലെ 11:00- മണി മുതൽ 12:00- മണി വരെ ചന്ദനക്കാംപാറ ചെറുപുഷ്പം ദേവാലയത്തിൽ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കും.
സഹോദരങ്ങൾ: ജോസ്, ഏലിക്കുട്ടി, മേരി, ഫ്രാൻസിസ്, അൽഫോൻസ, സെലി, പരേതരായ തോമസ്, ആഗസ്തി.
സംസ്കാരം ഇന്ന് (30-12-2021-വ്യാഴം) ഉച്ചകഴിഞ്ഞ് 03:30-ന് ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ്ജ് വലിയമറ്റത്തിന്റെ കാർമികത്വത്തിൽ നെല്ലിക്കുറ്റി സിയോൻ ധ്യാനകേന്ദ്രം സെമിത്തേരിയിൽ നടക്കും.
Post a Comment