പരാശ്രയ ജീവിയാണ് മനുഷ്യൻ ..... സഹജീവി സംരക്ഷണം അനിവാര്യം

തിരുവമ്പാടി: സാംസ്കാരിക സംഘടനയായ ആവാസ് തിരുവമ്പാടിയും, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരും കൂട്ടായി കേരള വനം വകുപ്പിന്റെ സഹകരണത്തോടെ ഇരുവഴിഞ്ഞിപുഴ തീരസംരക്ഷണത്തിന്റെ ഭാഗമായി തിരുവമ്പാടി പാതിരാമണ്ണിൽ പുഴയോരത്ത് മുള തൈ നടൽ സംഘടിപ്പിച്ചു. 
വനം വകുപ്പിന്റെ കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി  വിഭാഗം റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.പത്മനാഭൻ പുഴ തീരത്ത് മുള തൈകൾ നട്ട് പരിപാടി ഉൽഘാടനം ചെയ്തു.

 പരസഹായത്താൽ ജീവിക്കുന്ന ആശ്രയ ജീവിയാണ് മനുഷ്യനെന്നും, അതിനാൽ സഹജീവിയെയും നാം വസിക്കുന്ന പരിസ്ഥിതിയെയും സംരക്ഷിക്കേണ്ട ബാധ്യത മനുഷ്യനുണ്ടെന്നും റേഞ്ച് ഓഫീസർ എം.പത്മനാഭൻ ഉൽഘാടന പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി. 

നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, വസിക്കുന്ന പരിസ്ഥിതി എന്നിവക്കെല്ലാം തുല്യ അവകാശികളാണ് ഭൂമിയിലെ ജീവജാലങ്ങളെന്നും അദ്ദേഹം കുട്ടിച്ചേർത്തു. 

ആവാസ് വൈസ് ചെയർ പേഴ്സൺ എ എം . ബിന്ദുകുമാരി അധ്യക്ഷയായിരുന്നു. ആവാസ് സെക്രട്ടറി ജിഷി പട്ടയിൽ, ഭാരവാഹികളായ വി.സി. ഷാജി, സന്തോഷ് മേക്കട, സി.ഡി.എസ് മെമ്പർ സൈറ ഉമ്മത്തൂർ, ബൈജു കല്ലുരുട്ടി ,സുരേഷ് ബാബു മക്കാട്ട് ചാലിൽ, ജുമാന അബ്ദുൾ റസാക്ക്, പി.വി. അർജുൻ, സുന്ദരൻ എ. പ്രണവം, ജോഷി തറോൽ, എം.കെ.സരോജിനി, അനാമിക ബിജു എന്നിവർ ആശംസ പ്രസംഗം നടത്തി.

 പുഴ തീരത്ത് മുളതൈ നടലിന് പ്രകാശൻ മേക്കട, കെ.ആർ. ഹരിബാബു, പി.വി. അനിരുദ്ധ്, നന്ദന കൃഷ്ണൻ, ശ്രീലക്ഷ്മി സന്തോഷ്, ഗ്രാമീണ തൊഴിലുറപ്പ് മെമ്പർമാരായ അനിത ഷാജി, റസീന ഷംസുദ്ദീൻ, ഷൈലജ ഷാജി, പി.എം.ബഷീർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post