തിരുവമ്പാടി: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ കാർഷിക സർവകലാശാലയുടെ പ്രാദേശിക കേന്ദ്രം മണ്ഡലത്തിൽ ആരംഭിക്കണമെന്ന സ്ഥലം എം എൽ എ ലിന്റോ ജോസഫിൻ്റെ ആവശ്യം സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വലിയ പ്രാധാന്യം തെങ്ങിന് ജനങ്ങളുടെ ജിവിതവുമായി ബന്ധമുണ്ടെന് മന്ത്രി പറഞ്ഞു. ഭക്ഷണത്തിൻ്റെ അഭിവാജ്യഘടകമാണ് നാളികേര മെന്നും കേരഗ്രാമം പദ്ധതിയിലൂടെ കൂടുതൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കണമെന്നും മന്ത്രി പറഞ്ഞു.


അതേസമയം കേരളത്തിലെ ജനങ്ങൾ തെങ്ങിനെ അവഗണിച്ചെന്നും, തെങ്ങ് ചതിക്കില്ല എന്ന് എല്ലാവരും പറയുമെങ്കിലും പണമാണ് വലുതെന്ന ചിന്തയിൽ തെങ്ങിനെ എല്ലാവരും ചതിച്ചു എന്നും മന്ത്രി പറഞ്ഞു.

തുടര്‍ച്ചയായ മുന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന കേരഗ്രാമം പദ്ധതിയില്‍ 76 ലക്ഷംരൂപയുടെ ആനുകുല്യങ്ങളാണ് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കുക.

തെങ്ങ് തടം തുറക്കല്‍, ജൈവവളം, തെങ്ങിന്‍തൈ വിതരണം, ഇടവിള കൃഷി, ജലസേചന സംവിധാനം, തെങ്ങുകയറ്റ യന്ത്രം, ജൈവവള യുണിറ്റ് എന്നീ ഇനങ്ങള്‍ക്കാണ് ആദ്യവര്‍ഷം ആനുകൂല്യം നല്‍കുന്നത്.

പന്നിക്കോട് എയുപി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ പദ്ധതി വിശദീകരിച്ചു. മുതിര്‍ന്ന കര്‍ഷകനായ ആലിഹസന്‍ പൂളക്കത്തൊടി, പച്ചക്കറി കൃഷിയില്‍ ജില്ലാതല അവാര്‍ഡ് ജേതാക്കളായ അബ്ദുല്‍സലാം നീരൊലിപ്പില്‍, മുഹമ്മദ് അബ്ദുല്‍ നജീബ് എന്നിവരെയും മികച്ച പ്രൊജക്ട് അധിഷ്ഠിത പച്ചക്കറി കൃഷി ചെയ്തതിന് ജില്ലാതല പുരസ്‌കാരം നേടിയ പിടിഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിനെയും ചടങ്ങില്‍ അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി പി ജമീല, കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കല്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ നദീറ, ദിവ്യ ഷിബു, എം ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുഹറ വെള്ളങ്ങോട്ട്, അഡ്വ. സുഫിയാന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു പൊലുകുന്നത്ത്, കോമളം തോണിച്ചാല്‍, കൃഷി ഡയറക്ടര്‍ കെ മിനി, കുന്ദമംഗലം കൃഷി അസി. ഡയറക്ടര്‍ രൂപ നാരായണന്‍, പഞ്ചായത്ത് സെക്രട്ടറി, കേരഫെഡ് വൈസ് ചെയര്‍മാന്‍ ഇ രമേശ്ബാബു, സഹകരമ ബാങ്ക് പ്രസിഡന്റ് വി വസീഫ്, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് സി ടി അഹമ്മദ് കുട്ടി, പന്നിക്കോട് സ്‌കൂള്‍ മാനേജര്‍ കേശവന്‍ നമ്പൂതിരി, കേര സമിതി കണ്‍വീനര്‍ കെ പി അബ്ദുറഹിമാന്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് സ്വാഗതവും കൊടിയത്തൂര്‍ കൃഷി ഓഫീസര്‍ കെ ടി ഫെബിത നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post