പുതുപ്പാടി :കേരള പോലീസും എൻ. എസ്. എസ്. ഗവണ്മെന്റ് ഹയർ സെക്കണ്ടറി യൂണിറ്റും സംയുക്തമായി പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. താമരശ്ശേരി സബ് ഇൻസ്‌പെക്ടർ പുരുഷോത്തമൻ പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു.

 വിദ്യാർത്ഥിനികൾ സ്വയം പ്രതിരോധിക്കാനുള്ള ധൈര്യം നൽകുന്നതോടൊപ്പം അഭിമാനത്തോടെ സമൂഹത്തിൽ വളരുവാനുള്ള പരിശീലനമാണ് വേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പി ടി എ പ്രസിഡന്റ്‌ ശിഹാബ് അടിവാരം അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ജനമൈത്രി സബ് ഇൻസ്‌പെക്ടർ അഷ്‌റഫ്‌ പി,പ്രോഗ്രാം ഓഫീസർ മനോജ്‌ സകറിയ,നസീം ബാനു ടി രൂപേഷ്എന്നിവർ സംസാരിച്ചു. 
സിവിൽ പോലീസ് ഓഫീസർമാരായ ഷീജ, ബിന്ദു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
പ്രിൻസിപ്പൽ മുജീബ്. എ, സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ആർ. കെ, ഷാഫി നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم