കൂടരഞ്ഞി: കൂമ്പാറയിലെ കോൺഗ്രസ് സേവാദൾ മുൻ ക്യാപ്റ്റൻ അത്തിക്കൽ ബേബി (65) താമരശ്ശേരിയിലെ വസതിയിൽ നിര്യാതനായി.
സംസ്കാരം നാളെ (23-12-2021- വ്യാഴം) രാവിലെ 11:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം താമരശ്ശേരി മേരിമാതാ കത്തീഡ്രൽ പള്ളിയിൽ.
കൂമ്പാറയിലെ കലാ സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു.
ഭാര്യ: മേഴ്സി കൂടരഞ്ഞി പെരുമ്പുള എക്കാലയിൽ കുടുംബാംഗം.
സഹോദരങ്ങൾ: ജെസി ബാബു തേക്കുംകാലായിൽ (പുഷ്പഗിരി), പരേതയായ സിൽവി ആന്റണി തെങ്ങനാക്കുന്നേൽ (ഈങ്ങാപ്പുഴ), ടാർസിസ് (പുഷ്പഗിരി), പരേതനായ സിബിച്ചൻ (ഈങ്ങാപ്പുഴ), ബിനോയി (കൂമ്പാറ), പരേതനായ സുജോ (കൂമ്പാറ), അജു (കല്പിനി).
إرسال تعليق