കൊടിയത്തൂര്‍:
കൊടിയത്തൂര്‍ വില്ലേജിലെ സര്‍വേ 172 ല്‍ ഉള്‍പെട്ട 732.36 ഏക്കര്‍ മിച്ചഭൂമി കണ്ടെത്തി ദൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഗോതമ്പറോഡ് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
പ്രദേശത്ത് നടത്തിയ മിച്ചഭൂമി സര്‍വേയില്‍ ക്വാറികളുടേതടക്കം വ്യാപകമായ കൈയേറ്റം നടന്നതായി വ്യക്തമായിരിക്കെ വന്‍കിടക്കാരില്‍ നിന്നും മിച്ചഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ടി.കെ അബൂബക്കര്‍, വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതിബസു കാരക്കുറ്റി, സജ്‌ന ബാല സുബ്രഹ്‌മണ്യന്‍, സാദിഖ് എന്‍, ശ്രീജ മാട്ടുമുറി എന്നിവര്‍ സംസാരിച്ചു.
ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക എന്നാവശ്യപ്പെട്ട് ഡിസംബര്‍ 22 ന് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന താമരശ്ശേരി താലൂക്ക് ഓഫീസ് മാര്‍ച്ച് വിജയിപ്പിക്കും.
പുതുതായി വെല്‍ഫെയര്‍ പാര്‍ട്ടി ചേര്‍ന്നവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. യൂനിറ്റ് പ്രസിഡന്റ് പി.കെ അശ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കലാഭവന്‍ ബാലു സ്വാഗതവും സിദ്ദീഖ് ചാലില്‍ നന്ദിയും പറഞ്ഞു.
إرسال تعليق