തിരുവമ്പാടി: തിരുവമ്പാടി കേന്ദ്രമായ മലയോര മേഖലയിലെ വിവിധ ഫാമുകൾ കോർത്തിണക്കി ഏകദിന ഫാം ടൂർ പാക്കേജ് തയ്യാറാക്കുന്നതിനെക്കുറിച്ച് ആലോചിക്കാനായി തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. ദേശീയ/സംസ്ഥാന അവാർഡ് ജേതാക്കൾ അടക്കമുള്ള കർഷകർ യോഗത്തിൽ പങ്കെടുത്തു. 

പച്ചക്കറി, തെങ്ങ്, ജാതി, സമ്മിശ്രക്കൃഷി, പശു, ആട്, കോഴി, തേനീച്ച മത്സ്യം തുടങ്ങി വിവിധങ്ങളായ മാതൃകാ ഫാമുകളെയും ഈ പ്രദേശത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഉൾപ്പെടുത്തി ടൂർ പാക്കേജ് തയ്യാറാക്കാനാണ് പദ്ധതിയിടുന്നത്. 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി പുളിക്കാട്ടിന്റെയും ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബിന്റെയും നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹ്മാൻ, മെമ്പർ രാമചന്ദ്രൻ കരിമ്പിൽ, അജു എമ്മാനുവൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. 
കെഎസ്ആർടിസി, സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ തുടങ്ങിയവരുടെ സഹകരണം തേടാനും തിരുവമ്പാടിയിലെയും സമീപ പഞ്ചായത്തുകളിലെയും കൂടുതൽ ഫാമുകളെ കണ്ടെത്തി പദ്ധതിയുടെ ഭാഗമാക്കാനും യോഗം തീരുമാനിച്ചു.

Post a Comment

Previous Post Next Post