ഓമശ്ശേരി :
കാപ്പാട്–തുഷാരഗിരി–അടിവാരം റോഡിന്റെ (40/000 മുതൽ 43/500 വരെ) മൂന്നര കിലോമീറ്റർ ഭാഗത്തിന്റെ ഉദ്ഘാടനം നാളെ പെരുവില്ലിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുകയാണ്.
ഓമശ്ശേരി - കോടഞ്ചേരി ടൗണുകൾക്കിടയിലുള്ള അമ്പലത്തിങ്ങൽ, വേനപ്പാറ, പെരിവില്ലി, കാപ്പാട്ടുമ്മല എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചുള്ള 3.5 കി.മീ ദൂരമാണ് അത്യാധുനിക രീതിയിൽ നവീകരിച്ചിരിക്കുന്നത്. 2022-23 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 6.56 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതി യഥാർത്ഥമാക്കിയതെന്ന് എംഎൽഎ പറഞ്ഞു.
യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി താഴ്ന്ന ഭാഗങ്ങളിൽ റോഡ് ഉയർത്തി സംരക്ഷണ ഭിത്തികൾ നിർമ്മിക്കുകയും, പത്ത് കലുങ്കുകളും ഡ്രെയിനേജ് സംവിധാനങ്ങളും ഒരുക്കുകയും ചെയ്തിട്ടുണ്ട്.
ശരാശരി 5.50 മീറ്റർ വീതിയിൽ BM & BC നിലവാരത്തിൽ ബിറ്റുമിൻ ചെയ്ത റോഡിൽ സുരക്ഷയ്ക്കായി റോഡ് മാർക്കിങ്ങുകൾ, സൈൻ ബോർഡുകൾ, റോഡ് സ്റ്റഡുകൾ, ക്രാഷ് ബാരിയറുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
പ്രദേശത്തെ വിനോദസഞ്ചാര മേഖലയ്ക്കും ഗതാഗത സൗകര്യങ്ങൾക്കും ഈ നവീകരണം വലിയ കരുത്ത് ആകുമെന്ന് എം കെ മുനീർ എംഎൽഎ.
പറഞ്ഞു.

Post a Comment