തിരുവമ്പാടി: പുല്ലൂരാംപാറ ; മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി നടത്തുന്ന സീഡ് അവാർഡ് " ഹരിത ജ്യോതി " പുരസ്കാരത്തിന് പുല്ലൂരാംപാറ സെന്റ് ജോസഫ് യുപിസ്കൂൾ അർഹരായി. 

ഒരു വർഷം നീണ്ടു നിന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് സ്കൂൾ ഈ അവാർഡിന് അർഹത നേടിയത്.

 ആനക്കാംപൊയിൽ സ്കൂളിൽ നടന്ന പരിപാടിയിൽ, തിരുവമ്പാടി എംഎൽഎ  ലിന്റോ  ജോസഫിൽ നിന്നും  സ്കൂൾ പ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങി. 

മാതൃഭൂമി സീനിയർ മാനേജർ സി. മണികണ്ഠൻ, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് അജിത് കുമാർ കെ.കെ., ഫാ. അഗസ്റ്റിൽ ആലുങ്കൽ, പ്രധാനാധ്യാപകൻ ജെയിംസ് ജോഷി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post