കോടഞ്ചേരി കേരള കയാക്കിങ്ങ് കനൂയിങ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒന്നാമത് വൈറ്റ് വാട്ടർ കയാക്കിംഗ് സംസ്ഥാന ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ ഒൻപത് മണിക്ക് ഇരുവഞ്ഞിപ്പുഴയിൽ നടക്കും. ലിന്റോ ജോസഫ് എംഎൽഎ പുല്ലൂരാംപാറ പള്ളിപ്പടിയിൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.
പുരുഷ-വനിതാ വിഭാഗങ്ങളിലായാണ് മത്സരം.വൈറ്റ് വാട്ടർ കയാക്കിംഗ് മൽസരങ്ങൾക്ക് വേദിയായ ഇരുവഞ്ഞിപ്പുഴയിലെ പുല്ലൂരാംപാറ പള്ളിപ്പടിയിലാണ് മത്സരങ്ങൾ നടക്കുന്നത്.
മലബാർ റിവർ ഫെസ്റ്റിവലിന്റെ സംഘാടകരായ കോടഞ്ചേരിയിലെ തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ്ങ് അക്കാഡമിയുടെ സഹകരണത്തോടെയാണ് പ്രഥമ സംസ്ഥാന ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
ജനുവരിയിൽ ഭോപ്പാലിൽ നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ഈ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കും.
Post a Comment