കൂടരഞ്ഞി: വോളി ഫ്രണ്ട്സ് കൂടരഞ്ഞിയുടെ സംഘടിപ്പിച്ച വോളിമേളയിൽ ഗ്യാലക്‌സി കൂടരഞ്ഞി വിജയികളായി.
18, 19 തിയ്യതികളിലായി പുലിക്കയം, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടന്നത്.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ വോളി കിങ്‌സ് കൂടരഞ്ഞിയെ തോൽപ്പിച്ചാണ് ഗ്യാലക്സി കൂടരഞ്ഞി ചാമ്പ്യൻമാരായത്.
സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് തോമസ് മാവറ ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലിടീച്ചർ അധ്യക്ഷയായി.
മുൻ ഇന്ത്യൻ താരം അൽഫോൻസാ അനൂപ് മുഖ്യാതിഥിയായി.
ബാബു മൂട്ടോളി,പി എം തോമസ് മാസ്റ്റർ,ജിജി കട്ടക്കയം,ജോസ് കാട്ടുനിലം,ഫ്രാൻസിസ് കുന്നേൽ,അർജുന ക്ലബ് പ്രസിഡണ്ട് തോമസ് പോൾ,സിജോ പാലമുറി ബേബി കുരുമ്പേൽ എന്നിവർ പ്രസംഗിച്ചു.
إرسال تعليق