തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 'തൊട്ടറിവ് ' മുഖാമുഖം പരിപാടിക്ക് തുടക്കമായി.

പതിനാലാം പഞ്ചവത്സര പദ്ധതി കാലത്ത് ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരുന്നതിനായി ആരോഗ്യ വിചാര സദസ് നടത്തി. ആരോഗ്യ രംഗത്തെ ,മോഡേൺ മെഡിസിൻ, ആയുർവേദം , ഹോമിയോ മേഖലയിലെ പ്രവർത്തകരും, ഭരണ സമിതി അംഗങ്ങളും മുഖാമുഖത്തിൽ പങ്കെടുത്തു. 

പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ റംല ചോലക്കൽ, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , മുഹമ്മദലി കെ എം , സെക്രട്ടറി ബിബിൻ ജോസഫ് ,ഡോ. നിഖില .കെ.(മെഡിക്കൽ ഓഫീസർ) സുനീർ മുത്താലം(ഹെൽത്ത് ഇൻസ്പെക്ടർ ) തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി. പതിനാലാം പഞ്ചവത്സര പദ്ധതി കാലത്ത് ആരോഗ്യ മേഖലയിലെ പദ്ധതികൾ സൗഖ്യഗ്രാമം പേരിൽ നടക്കും. ഇതിന്റെ ലോഗോ പരിപാടിയിൽ വെച്ച് പ്രകാശനം ചെയ്തു.


പതിനാലാം പദ്ധതി ആരോഗ്യ രംഗത്തെ എങ്ങനെ സമീപിക്കണം എന്ന വിഷയത്തിൽ വി.വി.ദിനേശ് (ആർദ്രം സ്റ്റേറ്റ് ഫാക്കൽറ്റി ) പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഏതെല്ലാം മേഖലകളിൽ ഇടപെടണം എന്ന വിഷയത്തിൽ കെ.അരുൺകുമാർ (കില സ്റ്റേറ്റ് ഫാക്കൽറ്റി ) എന്നിവർ ക്ലാസെടുത്തു.

Post a Comment

Previous Post Next Post