പുതുപ്പാടി :
കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തിവരുന്ന എഡ്യൂകെയർ പദ്ധതിയുടെ ഭാഗമായി പുതുപ്പാടി ഗവണ്മെന്റ് ഹൈസ്കൂളിൽ 'ചങ്ക്' പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് നിർവ്വഹിച്ചു.
പരിപാടിയിൽ കുട്ടികൾക്ക് കൗമാര ശക്തീകരണ ക്ലാസ്സ് സംഘടിപ്പിച്ചു.
Dr. ജയശ്രീരാകേഷ് ക്ലാസ്സിന് നേതൃത്വം നല്കി.
പി ടി എ പ്രസിഡന്റ് ശിഹാബ് അടിവാരം അധ്യക്ഷനായി.
ശ്രീലത. ടി വി, അബ്ദുൾ മജീദ്, ജ്യോതിനാരായണൻ, നോജി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രധാന അധ്യാപകൻ ഇ ശ്യാംകുമാർ സ്വാഗതവും, 'ചങ്ക് ' കോഡിനേറ്റർ ഉന്മേഷ് മാഷ് നന്ദിയും പറഞ്ഞു.
إرسال تعليق