തിരുവമ്പാടി :പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ 1.5 കോടിയിലധികം വരുന്ന അധിക ഗ്രാന്റ് നേടിയെടുക്കാൻ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രത്യേക വികസനാസൂത്രണ കാംപയൻ സംഘടിപ്പിക്കുന്നു. ജനുവരി 6 ന് തുടങ്ങി 28 ന് പദ്ധതി സമർപ്പിക്കുന്ന രീതിയിലാണ് കാംപയ്ൻ നടക്കുക.

ജനുവരി 6 വ്യാഴം ഉച്ചക്ക് ശേഷം 2 മണിക്ക് പൊതുഭരണവും ധനകാര്യവും,ജൈവ വൈവിദ്ധ്യ മാനേജ്മെന്റ്,കാലാവസ്ഥാ വ്യതിയാനം-പരിസ്ഥിതി സംരക്ഷണം-ദുരന്ത നിവാരണം,ദാരിദ്ര്യ ലഘൂകരണം, പട്ടികജാതി വികസനം, പട്ടിക വർഗ വികസനം, സാമൂഹ്യക്ഷേമം, സ്ത്രീകളുടേയും കുട്ടികളുടേയും വികസനം എന്നീ ഏഴ് വർക്കിംഗ് ഗ്രൂപ്പുകളുടെ വിഷയമേഖലയുമായി ബന്ധപ്പെട്ട ചർച്ച നടക്കും.

ജനുവരി 7 വെള്ളി രാവിലെ  9.30 മണിക്ക് വിദ്യാഭ്യാസം, സംസ്കാരം,കല കായിക യുവജനക്ഷേമം, ആരോഗ്യം, കുടിവെള്ളം- ശുചിത്യം മാലിന്യ പരിപാലനം ഉൾപ്പെടെ, കൃഷിയും ഉൽപന്നം സംഭരണവും സംസ്കരണവും വിപണനവും ഉൾപ്പെടെ,പ്രദേശി സാമ്പത്തീക വികസനം, മൃഗസംരക്ഷണം - ക്ഷീര വികസനം,പൊതുമരാമത്ത്( ഊർജ്ജം വൈദ്യുതി ഉൾപ്പെടെ) എന്നീ 7 വർക്കിംഗ് ഗ്രൂപ്പുകളുടെ വിഷയമേഖലയുമായി ബന്ധപ്പെട്ട ചർച്ച നടക്കും.

ജനുവരി 8 മുതൽ 13 വരെ പ്രത്യേക വാർഡ് ഗ്രാമസഭാ യോഗങ്ങൾ നടക്കും.

ജനുവരി 14 ന് ഭരണ സമിതി യോഗം ചേർന്ന് ഗ്രാമ സഭാ തീരുമാനങ്ങൾക്ക് അംഗീകാരം നൽകുകയും വികസന സെമിനാറിലേക്കുള്ള നിർദ്ദേശങ്ങൾ തെയ്യാറാക്കുകയും ചെയ്യും.

ജനുവരി 18 ചൊവ്വ ഉച്ചക്ക് ശേഷം 2 ന് പ്രത്യേക വികസന സെമിനാർ നടക്കും.

വർക്കിംഗ് ഗ്രൂപ്പ് , ഗ്രാമസഭകൾ,വികസന സെമിനാർ എന്നിവയിലെ നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് വിഷയ മേഖലകളിലെ നിർദ്ദേശങ്ങൾക്ക് കരട് രൂപം തയ്യാറാക്കി ജനുവരി 22 ന് നടക്കുന്ന ഭരണ സമിതി മുമ്പാകെ സമർപ്പിക്കും.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് ഉപയോഗിച്ച് 2022-23 വർഷത്തെ പദ്ധതി ജനുവരി 28 ന് ഡി.പി.സി മുമ്പാകെ സമർപ്പിക്കുന്നതോടെ വികസനാസൂത്രണ പരിപാടി പൂർത്തീകരിക്കും.

പദ്ധതി ആസൂത്രണ പ്രക്രിയകൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സെക്രട്ടറി വിപിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീം പഴുതടച്ച പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

 ആസൂത്രണ പ്രക്രിയകൾ സമയബന്ധിതമായി നടപ്പാക്കാൻ ഗ്രാമത്തിലെ മുഴുവൻ ജനങ്ങളുടേയും പങ്കാളിത്തവും സഹായ സഹകരണവും ഉണ്ടാകണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാനും സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

Post a Comment

أحدث أقدم