പൂനൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പൂനൂരിലെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പണ്ഡിത സംഗമം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.

 സ്വാഗത സംഘം ചെയർമാൻ എം.പി ആലിഹാജി അദ്ധ്യക്ഷത വഹിച്ചു. ജമാലുദ്ദീൻ വാഫി പ്രാർത്ഥനയും ബഷീർ റഹ്മാനി കൊടുവള്ളി മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു.

സയ്യിദ് അഷ്റഫ് തങ്ങൾ തച്ചംപൊയിൽ, ജബ്ബാർ അൻവരി, അബ്ദുൽ സലാം ലത്തീഫ്വി, മുബഷിർ ഫൈസി, ഉനൈസ് ഫൈസി  പ്രസംഗിച്ചു. ഷൗക്കത്ത് മുസ്ലിയാർ, സി പി അസീസ് ഹാജി, ജംഷീർ (കുഞ്ഞി ബാവ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 അബ്ദുറസാഖ് ദാരിമി ചടങ്ങിന് സ്വാഗതവും ഫസൽ ഒ.വി നന്ദിയും പറഞ്ഞു.

 സമസ്തയുടെ സമാദരണീയനായ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ജനുവരി 14ന് നാടിന് സമർപ്പിക്കുന്ന സമസ്ത മഹൽ (മർഹൂം എം.കെ മൊയ്തീൻ ഹാജി സ്മാരകം) ഉദ്ഘാടനത്തോടനുബന്ധിച്ച് മഹല് ഉമറ സംഗമം,വിദ്യാർത്ഥി യുവജന സംഗമം,പ്രവാസി സംഗമം വരുംദിവസങ്ങിൽ നടത്തപ്പെടുന്നുണ്ട്. 

സമാപനാ മഹാസമ്മേളനത്തിൽ സാദാത്തീങ്ങും, ഉലമാക്കളും ധന്യമാക്കുന്ന വേദിയിൽ സത്താർ പന്തലൂർ, ബഷീർ ഫൈസി ദേശമംഗലം തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിക്കും.

Post a Comment

Previous Post Next Post