തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി 2022 - 27 ടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് , ആസൂത്രണ സമിതി, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം സംഘടിപ്പിച്ചു.

പതിനാല് വർക്കിംഗ് ഗ്രൂപ്പിലേയും ചെയർമാൻമാർ, കൺവീനർമാർ, അംഗങ്ങൾ,ആസൂത്രണ സമിതി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

 കെ എ അബ്ദുറഹിമാൻ ആസൂത്രണ പ്രക്രിയകളുടെ നടപടികൾ വിശദീകരിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ,രാമചന്ദ്രൻ കരിമ്പിൽ, റംല ചോലക്കൽ,മുഹമ്മദലി കെ.എം, സെക്രട്ടറി വിബിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post