തിരുവമ്പാടി:
ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ദേശ വ്യാപകമായി നടത്തുന്ന പ്രക്ഷോഭ യാത്രയായ ജനജാഗരൺ അഭിയാൻ പദയാത്ര  വെള്ളിയാഴ്ച്ച ഉച്ചക്ക് 3 മണിക്ക് തോട്ടത്തിൻ കടവിൽ നിന്ന് ആരംഭിക്കും വൈകിട്ട് 5 മണിക്ക്.തിരുവമ്പാടിയിൽ സമാപിക്കും.
ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ ജാഥ നയിക്കുന്നത്.

 തോട്ടത്തിൻകടവിൽ നടക്കുന്ന  കോൺഗ്രസ്സ് സമ്മേളനത്തിൽ കോൺഗ്രസ് പാർലുമെന്ററി പാർട്ടി സെക്രട്ടറി .എം.കെ രാഘവൻ എം.പി ജാഥാ ക്യാപ്റ്റൻ അഡ്വ.കെ.പ്രവീൺ കുമാറിന് പതാക കൈമാറി പദയാത്ര ഉദ്ഘാടനം നിർവ്വഹിക്കുന്നത്..

 രാജ്യത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ജീവൽ പ്രധാനങ്ങളായ വിഷയങ്ങൾ മുൻ നിർത്തിയാണ്  ദേശവ്യാപകമായി ഈ പ്രക്ഷോഭ പരിപാടി നടത്തുന്നത്. 

പെട്രോൾ, ഡിസൽ, പാചകവാതകം അടക്കമുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ദിവസം തോറും വില വർദ്ധിപ്പിക്കുക,അത് വഴി അവശ്യ സാധനങ്ങൾ ഉൾപ്പെടെ മുഴുവൻ ഉൽപ്പന്നങ്ങൾക്കും വില വർദ്ധിക്കാൻ ഇടവരുത്തുക ,ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ നേത്യത്വത്തിലുണ്ടായിരുന്ന കേന്ദ്ര സർക്കാരുകൾ പടുത്തുയർത്തിയ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുക, രാജ്യത്തെ ജനങ്ങളെ വർഗ്ഗീയമായി വിഭജിക്കുക, രാജ്യത്തിന്റെ ഫെഡറൽ സംവിധാനം അപകടപ്പെടുത്തുക തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനടപടികൾക്കെതിരെയും സംസ്ഥാന സർക്കാരിന്റെ വിവിധങ്ങളായ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ബഹുജനങ്ങളെ അണിനിരത്തുന്ന രാഷ്ട്രീയ പോരാട്ടമാണ് ജനജാഗരൺ അഭിയാൻ പദയാത്ര - വൈകിട്ട് 5 മണിക്ക് തിരുവമ്പാടിയിൽ നടക്കുന്ന സമാപന സമ്മേളനം കോൺഗ്രസ് നേതാവ് .
രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന സമ്മേളനത്തിലും സമാപന സമ്മേളനത്തിലുമായി രമ്യ ഹരിദാസ് എം.പി,.എ.പി അനിൽകുമാർ എം.എൽ.എ, ഷാഫി പറമ്പിൽ എം.എൽ.എ, കെ.പി.സി.സി ജന:സെക്രട്ടറിമാരായ .കെ.കെ അബ്രഹാം, അഡ്വ.പി.എം നിയാസ്, അഡ്വ.കെ ജയന്ത്,മുൻ കെ.പി.സി.സി ജന: സെക്രട്ടറ. എൻ.സുബ്രമണ്യൻ തുടങ്ങിയ നേതാക്കൾ സംസാരിക്കും.


Post a Comment

Previous Post Next Post