ബംഗളൂരുവിൽ വാഹനാപകടം; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം
ബംഗളൂരുവിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. 
കൊച്ചി സ്വദേശി ശിൽപ, കോഴിക്കോട് സ്വദേശി ഫാദിൽ , ആദർശ് എന്നിവരാണ് മരിച്ചത്. 

ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി പത്തരയോടെ ഇലക്ടോണിക് സിറ്റിക്ക് സമീപം നൈസ് റോഡിലായിരുന്നു അപകടം.

അമിത വേഗത്തിൽ വന്ന കണ്ടെയ്നർ ലോറി ആദ്യം വാഗണർ കാറിലിടിച്ചു. 

വാഗണർ മുന്നിലുള്ള മറ്റൊരു കാറിലും ഈ കാർ തൊട്ടു മുന്നിലുണ്ടായിരുന്ന ലോറിയിലും ഇടിച്ചാണ് അപകടം ഉണ്ടായത്.
വാഗണർ കാറിലുണ്ടായിരുന്ന നാല് പേരും അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

 
മരിച്ചവരിൽ 2 പേർ സ്തീകളും 2 പേർ പുരുഷന്മാരുമാണ് കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദിൽ, കൊച്ചി സ്വദശി ശിൽപ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
 4 പേർക്ക് പരിക്കേറ്റു.
അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച വാഗനർ കാർ പാലക്കാട് സ്വദേശി അപർണയുടെ പേരിലുള്ളതാണ്. ലോറികൾക്കിടയിൽ പെട്ട 2 കാറുകളും പൂർണമായും തകർന്നു.മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post