കോഴിക്കോട് : കോളേജ് വിദ്യാർത്ഥികളെ പങ്കാളികളാക്കി ജില്ലാ ഭരണകൂടം ആവിഷ്ക്കരിക്കുന്ന സാമൂഹിക സേവന പദ്ധതിയായ ക്യാമ്പസസ് ഓഫ് കോഴിക്കോടിന് തുടക്കം.
പദ്ധതി വിശദീകരണത്തിനും ചർച്ചകൾക്കുമായി വിളിച്ചു ചേർത്ത ജില്ലയിലെ കോളേജ് പ്രിൻസിപ്പൽമാരുടെ പ്രഥമ യോഗം പൂർത്തിയാക്കി.
ജില്ലാ ഭരണകൂടത്തിന്റെയും കോളേജുകളുടെയും നേതൃത്വത്തിൽ ജില്ലാ കലക്ടറുടെ ഇന്റേൺസിന്റെയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ഈ അക്കാദമിക വർഷം നടപ്പിലാക്കുന്ന പദ്ധതി ‘നല്ല നാളേക്കായ്’ ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ, മാലിന്യ നിർമാർജ്ജനം, ജല സാക്ഷരത, ഊർജ്ജ സംരക്ഷണം, മാനസികാരോഗ്യം, ഇ - സാക്ഷരത, ഭിന്നശേഷിക്കാർ - വിധവകൾ - സ്ത്രികൾ & കുട്ടികൾ തുടങ്ങിയ സാമൂഹ്യ വിഭാഗങ്ങൾക്കായുള്ള പ്രത്യേകം പരിപാടികൾ തുടങ്ങിയ വിഷയങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്.
മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന കോളേജുകൾക്ക് അവാർഡുകൾ സമ്മാനിക്കും.
Post a Comment