തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.ഫൈനൽ ഡി.പി.ആർ പ്രകാരം രണ്ട് ടണലുകൾക്കും നാലു വരി അപ്രോച്ച് റോഡിനും പാലത്തിനുമടക്കം 2043.74 കോടി രൂപയാണ് ചെലവ് വരുന്നത്. 
ഇത് സർക്കാരിന്റെ പുതുക്കിയ ഭരണാനുമതിക്കായി സമർപ്പിച്ചു.

നേരത്തെ പ്രാഥമിക പരിശോധനകളുടെ ഭാഗമായി 658 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.പദ്ധതിയുടെ പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് വേണ്ടി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ 16.11.2021 ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു.

ഇതിനെ തുടർന്ന് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ചേർന്ന യോഗത്തിൽ നിലവിൽ സമർപ്പിച്ചിരിക്കുന്ന റോഡും അപ്രോച്ച് റോഡും നാഷണൽ ഹൈവേയോ സ്‌റ്റേറ്റ് ഹൈവേയോ അല്ലാത്തതിനാൽ Environmental Impact Assessment Notification ,2006 amendment ന്റെ പരിധിയിൽ വരുന്നതല്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. 

നിലവിൽ പദ്ധതിക്കാവശ്യമായ  ഏഴ് ഹെക്ടർ സ്വകാര്യ ഭൂമി സംബന്ധിച്ച് റവന്യു വിഭാഗം,കൊങ്കൺ അധികൃതർ,പൊതുമരാമത്ത് വിഭാഗം എന്നിവരുടെ ജോയിന്റ് ഇൻസ്‌പെക്ഷൻ നടന്നു വരികയാണ്.

പദ്ധതിക്കാവശ്യമായ വനഭൂമി സംബന്ധിച്ച് പരിവേഷ് പോർട്ടലിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിന്റെ തുടർനടപടികളും നടന്നു വരുന്നു.

ഫോറസ്റ്റ് ക്ലിയറൻസും സർക്കാരിന്റെ പുതുക്കിയ ഭരണാനുമതിയും ലഭിച്ചാലുടനെ ടണൽ നിർമ്മാണ നടപടികളിലേക്ക് കടക്കാനാവുമെന്ന്
ലിന്റോ ജോസഫ്
എം.എൽ.എ, അറിയിച്ചു.

Post a Comment

Previous Post Next Post