ഓമശ്ശേരി:അമ്പലക്കണ്ടി പുതിയോത്ത് പി.സി.ഉസ്താദ് വാഫി കോളജും കളൻതോട് മദാരിജുസുന്ന വാഫി കോളജും സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്റർ കോളജ് സ്പോർട്സ് മീറ്റിൽ(അടർക്കളം) കളൻതോട് മദാരിജുസുന്ന ചാമ്പ്യന്മാരായി.
പുതിയോത്ത് പി.സി.ഉസ്താദ് വാഫി കോളജിനെ റണ്ണറപ്പായി തെരഞ്ഞെടുത്തു.അത് ലറ്റിക്സ്,ഫുട്‌ബോൾ,നീന്തൽ തുടങ്ങി പത്തോളം ഇനങ്ങളിലായി നടമ്മൽ പൊയിൽ ഗ്രൗണ്ടിൽ വെച്ച് നടന്ന ഏകദിന സ്പോർട്സ് മീറ്റിൽ നുറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.പുതിയോത്ത് വാഫി കോളജിലെ ശിബിലിയെ വ്യക്തിഗത ചാമ്പ്യനായി തെരഞ്ഞെടുത്തു.
സമാപന ചടങ്ങിൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.
പുതിയോത്ത് വാഫി കോളജ് പ്രൻസിപ്പൽ കുഞ്ഞബ്ദുല്ല വാഫി പാഴൂർ അദ്ധ്യക്ഷത വഹിച്ചു.കളൻതോട് വാഫി കോളജ് പ്രൻസിപ്പൽ മഅറൂഫ് ജുനൈദ് വാഫി മോങ്ങം മുഖ്യ പ്രഭാഷണം നടത്തി.താജുദ്ദീൻ വാഫി മലയമ്മ,ശുജാഹ് വാഫി തൂത,ജാബിർ വാഫി മലയമ്മ,സഊദ് വാഫി ഓമശ്ശേരി,സ്വാലിഹ് വാഫി മലപ്പുറം,താജുദ്ദീൻ മാസ്റ്റർ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു.
Post a Comment