കോടഞ്ചേരി : തീപിടിച്ച വൈകോൽ ലോറിയിൽ നിന്നും തീ പടരുന്നത് ധീരവും സമയോചിതവുമായ ഇടപെടലിലൂടെ തടഞ്ഞ ഷാജി വർഗീസിനെ ആദരിച്ചു.
കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ 2008- 2009 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികളാണ് ആദരവ് സംഘടിപ്പിച്ചത്.
കോടഞ്ചേരി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ ബാച്ചിന്റെ പ്രതിനിധികളായ അജിത് വർഗീസ്,ശേഖർ കതിരേശൻ,ഡെന്നിഷ് ബെന്നി,ജെറിൻ ബേബി,ആൽബിൻ ജോസഫ് എന്നിവർ ചേർന്ന് ഷാജി വർഗീസിന് ഉപഹാരവും ക്യാഷ് അവാർഡും നൽകി.ശേഖർ കതിരേശൻ,ഷാജി വർഗീസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
വൈകോലുമായി വന്ന വണ്ടിയിൽ തീ പടരുന്നത് കണ്ടതോടെ ഡ്രൈവറും പോലീസും നാട്ടുകാരും തീ അണക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിൽ പോലീസിന്റെ നിർദേശ പ്രകാരം ഷാജി വർഗീസ് ധൈര്യപൂർവം വാഹനത്തിൽ കയറി സ്കൂൾ ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
ദേശീയ മാധ്യമങ്ങളിലടക്കം സംഭവം വാർത്തയായിരുന്നു.
إرسال تعليق